Today: 12 Jun 2026 GMT   Tell Your Friend
Advertisements
സ്പെയിനിലെ ചരിത്ര ദേവാലയത്തില്‍ ലിയോ മാര്‍പ്പാപ്പ
ബാഴ്സലോണ: സ്പെയിന്‍ സന്ദര്‍ശന വേളയില്‍ റിയല്‍ മാഡ്രിഡിന്റെ ബെര്‍ണബ്യൂ സ്റേറഡിയം സന്ദര്‍ശിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയതിന് പിന്നാലെ, ബാഴ്സലോണയിലെ വിഖ്യാത ദേവാലയമായ 'സഗ്രാഡ ഫാമിലിയ' (Sagrada Familia) യില്‍ ചരിത്രപരമായ തിരുക്കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ബുധനാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍, ബസിലിക്കയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ഏറ്റവും ഉയര്‍ന്ന കേന്ദ്രഗോപുരമായ 'ടവര്‍ ഓഫ് ജീസസ് ക്രിസ്ററ്' (Tower of Jesus Christ) മാര്‍പ്പാപ്പ ആശീര്‍വദിച്ചു.

ഇതോടെ, 172.5 മീറ്റര്‍ (564 അടി) ഉയരവുമായി 'സഗ്രാഡ ഫാമിലിയ' ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ൈ്രകസ്തവ ദേവാലയമെന്ന പദവി ഔദ്യോഗികമായി കൈവരിച്ചു. ബസിലിക്കയുടെ വിഖ്യാത ശില്പി അന്തോണി ഗൗഡിയുടെ (Antoni Gaudi) നൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സന്ദര്‍ശനം.

കല്ലുകളുടെയും നിറങ്ങളുടെയും വെളിച്ചത്തിന്റെയും കാവ്യരചന; രാജകുടുംബവും പ്രധാനമന്ത്രിയും സാക്ഷി:

സ്പെയിനിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു നല്‍കിയ വിശുദ്ധ കുര്‍ബാനയില്‍ സ്പെയിനിലെ രാജാവ് ഫെലിപ്പെ ആറാമന്‍, രാജ്ഞി ലെറ്റീഷ്യ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരും നൂറുകണക്കിന് വൈദികരും ലക്ഷക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.

മാര്‍പ്പാപ്പയുടെ സന്ദേശം: "സഗ്രാഡ ഫാമിലിയ വെറുമൊരു കെട്ടിടമല്ല, മറിച്ച് കല്ലുകളാലും വര്‍ണ്ണങ്ങളാലും വെളിച്ചത്താലും തീര്‍ത്ത ഒരു അത്ഭുത പ്രഘോഷണമാണ്. ഇതിന്റെ നിര്‍മ്മാണം ഇപ്പോഴും തുടരുന്നത് പോലെയാണ് ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ യാത്ര" എന്ന് മാര്‍പ്പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

കാടിന് സമാനമായ ഉള്‍ഭാഗം: പ്രകൃതിയെയും സുവിശേഷത്തെയുമാണ് ശില്പിയായ ഗൗഡി ഇതിന്റെ രൂപകല്‍പ്പനയ്ക്കായി ആശ്രയിച്ചത്. പള്ളിയുടെ ഉള്‍ഭാഗത്തെ വലിയ തൂണുകള്‍ ഒരു വലിയ കാട്ടിലെ മരങ്ങള്‍ പോലെയാണ് തോന്നിപ്പിക്കുക. സൂര്യപ്രകാശം ഉള്ളിലേക്ക് കടക്കുമ്പോള്‍ കിഴക്ക് വശത്തെ ജനലുകളില്‍ നീലയും പച്ചയും നിറങ്ങളും, പടിഞ്ഞാറ് വശത്ത് (യേശുവിന്റെ പീഡാനുഭവത്തെ സൂചിപ്പിക്കുന്ന ഭാഗത്ത്) ചുവപ്പും ഓറഞ്ചും നിറങ്ങളും പ്രകാശിക്കുന്നത് കാണാം.

മൊണ്ട്സെരാറ്റ് ആശ്രമ സന്ദര്‍ശനവും വികാരനിര്‍ഭരമായ നിമിഷങ്ങളും:

ബസിലിക്കയിലെ ചടങ്ങുകള്‍ക്ക് മുന്‍പായി മാര്‍പ്പാപ്പ കാറ്റലോണിയയിലെ പ്രശസ്തമായ മൊണ്ട്സെരാറ്റ് (Montserrat) മലനിരകളിലെ പതിനൊന്നാം നൂറ്റാണ്ടിലെ ബെനഡിക്ടിന്‍ ആശ്രമവും സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ വിഖ്യാതമായ 'ബ്ളാക്ക് മഡോണ' (Black Madonna) പ്രതിമയ്ക്ക് മുന്നില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ആശ്രമത്തിലെ ചില വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ ഇരകളായവരോട് ക്ഷമ ചോദിക്കാനും അവരെ ചേര്‍ത്തുപിടിക്കാനും മാര്‍പ്പാപ്പ ഈ അവസരം വിനിയോഗിച്ചു. തെറ്റുകള്‍ ചെയ്തവര്‍ക്കെതിരെ സഭ വെളിച്ചം വീശുമെന്നും ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്നും ഒപ്പമുണ്ടായിരുന്ന വൈദികര്‍ വ്യക്തമാക്കി.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ സ്പെയിന്‍ സന്ദര്‍ശിക്കുന്നത്. ആധുനിക കാലത്തെ ജനങ്ങളുടെ മാനസികാരോഗ്യ പ്രതിസന്ധികളെക്കുറിച്ചും ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയും മാര്‍പ്പാപ്പ ബാഴ്സലോണയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ ശക്തമായി സംസാരിച്ചു.
- dated 12 Jun 2026


Comments:
Keywords: Europe - Otta Nottathil - pope_visitin_spain_sagrada_familia_kathedral_june_10_2026 Europe - Otta Nottathil - pope_visitin_spain_sagrada_familia_kathedral_june_10_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
യൂറോപ്പില്‍ പുതിയ അഭയാര്‍ത്ഥി നിയമം 'CEAS' പ്രാബല്യത്തില്‍ Recent or Hot News

അതിര്‍ത്തികളില്‍ കനത്ത നിയന്ത്രണം; ജര്‍മ്മനിയില്‍ അതിര്‍ത്തി പരിശോധനകള്‍ തുടരും തുടര്‍ന്നു വായിക്കുക
യൂറോപ്പ് വാതില്‍ അടയ്ക്കുമ്പോള്‍ പ്രതീക്ഷയുടെ വാതില്‍ തുറന്ന് സ്പെയിന്‍ Recent or Hot News

5 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി നല്‍കാന്‍ വന്‍ പദ്ധതി
തുടര്‍ന്നു വായിക്കുക
കുടിയേറ്റക്കാരുടെ അന്തസ്സിന് മുന്നില്‍ തലകുനിച്ച് ലിയോ മാര്‍പ്പാപ്പ Recent or Hot News

കടല്‍ത്തീരങ്ങള്‍ അജ്ഞാത ശവപ്പറമ്പുകളാക്കരുത്; യൂറോപ്യന്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം
തുടര്‍ന്നു വായിക്കുക
മാഡ്രിഡിനെ ജനക്കടലാക്കി ലിയോ മാര്‍പ്പാപ്പ ; വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 12 ലക്ഷത്തിലധികം വിശ്വാസികള്‍ Recent or Hot News


ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ഢാം ദിനത്തിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തവും അദ്ദേഹത്തിന്റെ സുപ്രധാന സന്ദേശങ്ങളും കൈയ്യടി നേടി. ഫുട്ബോള്‍ ആവേശത്തെയും വെല്ലുന്ന സ്വീകരണം. പാവങ്ങള്‍ക്കൊപ്പമെന്ന് പോപ്പ് തുടര്‍ന്നു വായിക്കുക
യുഎഇയില്‍ എബോള യാത്രാവിലക്ക് പ്രാബല്യത്തില്‍; എമിറേറ്റ്സ് യാത്രക്കാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം Recent or Hot News

കണക്റ്റിങ് ഫ്ലൈറ്റുകള്‍ക്കും നിയമം ബാധകം തുടര്‍ന്നു വായിക്കുക
ആറുദിന സന്ദര്‍ശനബ്ളിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്പെയിനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us